Latest NewsKeralaNews

മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണം വേണമെന്ന് ബിജെപി മുഖപത്രം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണം വേണമെന്ന് ബിജെപി മുഖപത്രം. കോഴ ആരോപണത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം രംഗത്ത്. എന്‍ഐഎ അന്വേഷണം മെഡിക്കല്‍ കോളേജ് കോഴയില്‍ വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ല. കുലംകുത്തികളെ കരുതിയിരിക്കണമെന്നമെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ബിജെപിയെ റിപ്പോര്‍ട്ട് ചോര്‍ത്തി നാണം കെടുത്തിയവരെ കണ്ടെത്തണമെന്നും നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല പാര്‍ട്ടി വളരുന്നതെന്നും ജന്മഭൂമി പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗം എന്തിന് ഒരു ഹോട്ടലിലേക്ക് ഇമെയില്‍ ചെയ്തുവെന്നും അതിൽ ചോദിക്കുന്നു.

കേരള ബിജെപിയിലെ ചിലര്‍ മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button