Latest NewsNewsIndia

കശ്മീരെന്നാല്‍ ഇന്ത്യ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയെന്നാല്‍ കശ്മീരും കശ്മീരെന്നാല്‍ ഇന്ത്യയുമാണെന്ന് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നു രാഹുല്‍ ഗാന്ധി അറിയിച്ചു. പാക്കിസ്ഥാനും ചൈനയും കശ്മീര്‍ പ്രശ്‌നത്തില്‍ സ്വീകരിക്കുന്ന നിലപാടുകളാണ് പ്രസ്താവനയക്ക് കാരണം.

ജമ്മു കശ്മീര്‍ പ്രശ്‌നം രൂക്ഷമാകുന്നതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണ്. കുറച്ചു നാളായി ഞാന്‍ ഇത്് പറയുകയാണ്. പക്ഷേ വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ പ്രശ്‌ന പരിഹാരത്തിനു സാധിക്കുന്നതില്ലെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീര്‍ വിഷയത്തില്‍ ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച വേണമെന്ന് കേള്‍ക്കുന്നു. എന്നാല്‍, കശ്മീര്‍ എന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ കശ്മീരും ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിനാല്‍ തന്നെ മറ്റ് ആരും ഈ വിഷയത്തില്‍ ഇടപെടുന്നത് അനുവാദിക്കാന്‍ പാടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button