തിരുവണ്ണാമലൈ: വിവാഹാഭ്യർത്ഥന നിരസിച്ച 20 കാരിയായ പെൺകുട്ടിയെ കാമുകൻ കുത്തി കൊന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. കട് പാടി ഓക്‌സില്യം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ മോണിക്കയാണ് കാമുകൻ ഗോകുൽ നാഥിന്റെ കുത്തേറ്റ് മരിച്ചത്. ഗോകുൽ നാഥും മോണിക്കയും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഗോകുൽ നാഥ് മോണിക്കയുടെ മാതാപിതാക്കളെ സമീപിച്ച് തങ്ങളുടെ വിവാഹം നടത്തി തരണമെന്ന് പറഞ്ഞു എന്നാൽ ഗോകുൽ നാഥിന് വിദ്യാഭ്യാസം ഇല്ലന്ന് പറഞ്ഞ് മോണിക്കയുടെ മാതാപിതാക്കൾ മടക്കി അയച്ചു. പക്ഷെ ഇരുവരും പ്രണയത്തിൽ ഉറച്ച് നിന്നു. എന്നാൽ കുറച്ചു നാളുകളായി ഗോകുൽ വിവാഹത്തിന് നിർബന്ധം പിടിക്കുമ്പോൾ മോണിക്ക തീരെ താല്പര്യം കാണിച്ചിരുന്നില്ല.
ചൊവ്വാഴ്ച വൈകിട്ട് കോളേജിൽനിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവേ ഗോകുൽ നാഥ് മോണിക്കയെ കാണുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു എന്നാൽ മോണിക്ക എതിർത്തു.ഇതിനെത്തുടർന്ന് പ്രകോപിതനായ ഗോകുൽ നാഥ് കയ്യിലുള്ള കത്തി ഉപയോഗിച്ച് മോണിക്കയെ കുത്തുകയായിരുന്നു. കഴുത്തിനാണ് മാരകമായി പരുക്കേറ്റത്. പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‍ പിതാവ് പോലീസിൽ പരാതി നൽകി. ഇതിനെത്തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം അരയപ്പടി ഗ്രാമത്തിന് സമീപത്ത് നിന്ന് കണ്ടെത്തുവായിരുന്നു.തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രതി ഗോകുൽ നാഥിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ബാംഗ്ലൂരിൽ ദിവസവേതനത്തിന് ജോലി ചെയ്യുവായിരുന്നു പ്രതി ഗോകുൽനാഥ്. കസ്റ്റഡിയിൽ എടുത്ത ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നാൽ പോലീസ് ഇത് തടഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വെല്ലൂർ ജയിലിലേയ്ക്ക് മാറ്റി.
Post Your Comments