തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റില്‍ അവകാശവാദവുമായി ദേവസ്വം ബോര്‍ഡ് രംഗത്ത്. 100 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന് രാജമാണിക്യം റിപ്പോര്‍ട്ടിലുണ്ടെന്നും ഇത് തിരികെ കിട്ടണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കൈവശം രേഖകളുണ്ടെങ്കിലും ഏതാണ്ട് 2700 ഏക്കര്‍ ഭൂമി അന്യാധീനമായിട്ടുണ്ട്. ഈ ഭൂമി വീണ്ടെടുക്കണമെങ്കില്‍ ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചന്‍കോവിലില്‍ ബോര്‍ഡിന്റെ അധീനതയില്‍ 38 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് ഇപ്പോള്‍ തമിഴ്നാടിന്റെ കൈവശമാണം. എരുമേലിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേത്തെ കൂട്ടിച്ചേർത്തു.
Post Your Comments