Latest NewsKeralaIndia

ശബരിമല വിമാനത്താവളത്തിന് തിരിച്ചടി, കേരളത്തിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ഡിജിസിഎ

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ല

ന്യൂഡല്‍ഹി : ശബരിമല വിമാനത്താവളത്തിന് തിരിച്ചടിയായി ഡി.ജി.സി.എ റിപ്പോര്‍ട്ട്. കേരളത്തിന്റെ വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡി.ജി.സി.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് ഡി.ജി.സി.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ​

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ല. വിമാനത്താവളത്തിന് നിഷ്‌കര്‍ഷിക്കുന്ന ചട്ടപ്രകാരമുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കഴിയില്ലെന്ന് ഡി.ജി.സി.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയില്‍ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button