Latest NewsKeralaIndia

നടിയെ ആക്രമിച്ച സംഭവം രാജ്യ സഭയിലും

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവം രാജ്യ സഭയിലും പരാമർശിക്കപ്പെട്ടു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആണ് ഈ വിഷയം ഉന്നയിച്ചത്. കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ ഇടതുപക്ഷവും സംസ്ഥാന സർക്കാരും മൗനം പാലിക്കുകയാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളാണ് പുറത്ത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതു പക്ഷ സർക്കാരിന്‍റെ  കാലത്ത് കേരളത്തിൽ അക്രമ സംഭവങ്ങൾ വർദ്ധിച്ചുവെന്നും ഉമ്മൻചാണ്ടിയുടെ കാലത്ത് കേരളം ശാന്തമായിരുന്നെന്നും ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി മറുപടി പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യവെയാണ് രാജീവ് ചന്ദ്രശേഖർ ഈ വിഷയം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button