Latest NewsNewsIndia

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ ഫലം പ്രഖ്യാപിക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാറും തമ്മിലാണ് മത്സരം. മുന്നണിക്കു പുറത്തു നിന്നും ഭരണസഖ്യമായ എൻഡിഎയുടെ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു ജയമുറപ്പിക്കുംവിധം പിന്തുണ ലഭിച്ചിരുന്നു. എൻഡിഎ മൂന്നിൽ രണ്ടിനടുത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തുറക്കുക പാർലമെന്റിലെ ബാലറ്റ് പെട്ടികളാണ്. തുടർന്നു സംസ്ഥാന നിയമസഭകളിൽ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകൾ, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിൽ എണ്ണും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 എംപിമാരും 4120 എംഎൽഎമാരുമാണ് വോട്ടർമാർ. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ – ഏകദേശം 99%. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎൽഎമാരുടെ വോട്ടു മൂല്യം. വൈകീട്ട് അഞ്ച് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വിജയിക്ക് വരണാധികാരി അനൂപ് മിശ്ര സാക്ഷ്യപത്രം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button