തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകര്‍ 2017-18 അദ്ധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതു വഴി പുനര്‍വിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കും്. എന്നാല്‍ അനുപാതം കുറയ്ക്കുന്നതിലൂടെ സ്‌കൂളുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോള്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(കോര്‍ സബ്ജക്ട്) ന്റെ കാര്യത്തില്‍ നിര്‍ദ്ദിഷ്ട വിഷായനുപാതം കര്‍ശനമായും പാലിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്.
Post Your Comments