കോട്ടയം: ലോകം തന്നിലേയ്ക്ക് മാത്രം ഒതുക്കുന്ന ഒരുപാട് പേര്‍ക്ക് മാതൃകയാണ് നോയല്‍ എന്ന ആറു വയസ്സുകാരന്‍. വഴിയരികില്‍ ചേരവാര്‍ന്നു കിടക്കുന്ന് ആള്‍ക്കുമുന്നിലൂടെ പോലും തലതിരിച്ച് നടന്നകലുന്ന ഓരോ മനുഷ്യര്‍ക്കും ഉദാഹരണം. മുറിവേറ്റ കൈകളാല്‍ ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിക്കു ചോറു വാരിക്കൊടുത്താണ് ഈ കുരുന്ന് ഇന്ന് നന്മയുടെ നിറകുടമായിരിക്കുന്നത്. തന്റെ ഭക്്ഷണം പോലും മറന്ന് കൂട്ടുകാരന്റെ വയര്‍ നിറക്കുന്നതിലാണ് നോയല്‍ സന്തോഷം കണ്ടെത്തിയത്.
ഏറ്റുമാനൂര്‍, കാട്ടാത്തി, ആര്‍എസ്ഡബ്ലു ഗവ.എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണു നോയല്‍. സഹപാടിയായ അഭിവനിനൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് നോയല്‍ ആഭിയെ ശ്രദ്ധിച്ചത്. വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൂട്ടകാരന്റെ വിഷമം കണ്ട നോയല്‍ മറ്റൊന്നും ആലോചിക്കാതെ ഭക്ഷണം വാരി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജിയാണ് ഈ അപൂര്‍വ കരുതലിന്റെ ദൃശ്യം പകര്‍ത്തിയത്. വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തില്‍ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയല്‍. ഫോട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനവ്.
Post Your Comments