Latest NewsNewsIndiaLife StyleHealth & Fitness

ഡിസ്പോസിബിൾ ബോട്ടിലുകൾ വീണ്ടും ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

ഡിസ്പോസിബിൾ ബോട്ടിലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. എന്നാൽ ഈ ശീലം അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങൾ പറയുന്നത്. ട്രെഡ്മിൽ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഒരാഴ്ച തുടർച്ചയായി ഒരു അത്‌ലറ്റ് ഉപയോഗിച്ച വെള്ളക്കുപ്പി ലാബിൽ പരിശോധിച്ചു. ഒരു സെ. മീറ്റർ സ്ക്വയറിൽ ഒൻപതുലക്ഷം ബാക്ടീരിയ കോളനി ഉള്ളതായി പരിശോധനയിൽ കണ്ടു. ശരാശരി ഒരു ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനെക്കാൾ അധികമാണിത്.

ബിസ്ഫെനോൾ എന്ന രാസവസ്തു ആണ് പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നു. മനുഷ്യ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്ലാസ്റ്റിക് കുപ്പികളിൽ അടങ്ങിയ രാസവസ്തുക്കൾ ബാധിക്കും.

അണ്ഡോൽപ്പാദനത്തെ ബാധിക്കുകയും ഹോർമോൺ തകരാറു മൂലം പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, എൻഡോമെട്രിയോസിസ്, സ്തനാർബുദം ഇവയ്ക്കു കാരണമാകുകയും ചെയ്യും. അന്തഃസ്രാവി ഗ്രന്ഥികളെ ബിസ്ഫെനോൾ എ (BPA) ബാധിക്കുന്നു. സ്തനാർബുദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങൾ ഇവയ്ക്കെല്ലാം ബി. പി. എ. കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button