KeralaLatest NewsNews

ടിവി, ഫ്രിഡ്‌ജ് മുതലായവ വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: ബില്ലില്ലാതെ ഇനി ടിവിയും ഫ്രിഡ്‌ജും വാങ്ങാനാകില്ല. ടി.വി, ഫ്രിഡ്‌ജ്, മൊബൈൽഫോൺ തുടങ്ങിയവയിൽ നികുതിവെട്ടിപ്പ് വ്യാപകമായിരുന്നു. ചരക്ക് സേവനനികുതി വരുന്നതോടെ ഇലക്ട്രോണിക്‌സ് മേഖലയിൽ നികുതിരഹിത ഇടപാടുകൾക്ക് പൂർണ്ണമായി പിടിവീഴും. ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന സമയം മുതൽ ഉപഭോക്താക്കളുടെ കൈയിൽ എത്തുന്നതുവരെ കൃത്യമായി പിന്തുടരുന്ന സംവിധാനം ജിഎസ് ടിയിലുണ്ടാകും.

നിലവിൽ ആമസോൺ, ഫ്ളിപ്പ് കാർട്ട് പോലുള്ള ഒാൺലൈൻ വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജി.പി.എസ് ട്രാക്കിംഗ് സംവിധാനം ജി.എസ്.ടി. സോഫ്റ്റ്‌വെയറിലും ഉണ്ടാകും. ഇലക്ട്രോണിക് സാധനങ്ങൾ എത്തുന്നസ്ഥലം, സ്റ്റോക്ക് എന്നിവയും ഉപഭോക്താക്കൾ ഇവ വാങ്ങുമ്പോൾ നൽകുന്ന നികുതിയും ഇതിലൂടെ പരിശോധിക്കാനാകും. ഫാക്ടറിയിലും സ്റ്റോക്കിസ്റ്റുകളും മൊത്തവ്യാപാരികളും റീട്ടെയ്ലർമാരും വിൽക്കുമ്പോൾ തയ്യാറാക്കുന്ന ബില്ലുകളുടെ മിറർ സ്റ്റേറ്റ്മെന്റ് ജി.എസ്.ടി. അധികൃതർക്ക് ലഭിക്കും.ഇതുമായി ഒത്തുനോക്കി സ്റ്റോക്കിലെ വ്യത്യാസം കണ്ടെത്താനുമാകും. ഇതോടെ ഇലക്ട്രോണിക്സ് മേഖലയിലെ നികുതി വെട്ടിപ്പ് പൂർണമായും ഒഴിവാക്കാനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button