
ദുബായ്: ചൂടില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ ആയിരത്തോളം കുടകള്‍ വിതരണം ചെയ്തു. ജോലി സ്ഥലത്തേക്ക് നടന്നുപോകേണ്ടവർക്കും കാർ ഇല്ലാത്തവർക്കുമാണ് കുട നൽകിയത്. മെട്രോ സ്റ്റേഷനുകള്‍, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലാണ് വിതരണം നടന്നത്. ദോഷകരമായ രശ്മികളെ പ്രതിരോധിക്കുന്ന ഗുണനിലവാരമുള്ള കുടകളാണ് വിതരണം ചെയ്തിരിക്കുന്നത്.
Post Your Comments