കൊല്ലം: വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സുവനീര്‍ എം.മുകേഷ് എംഎല്‍എ പുറത്തിറക്കി.ഇനി മുതല്‍ വിദേശ സ്റ്റേജ് ഷോകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും മുകേഷ് അറിയിച്ചു. അതേസമയം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബദല്‍ സുവനീര്‍ പുറത്തിറക്കി.
അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ക്ഷുഭിതനായ മുകേഷ് എംഎല്‍എ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു.നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നു. ഇതിനിടിയിലാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദമായ രേഖ മുകേഷ് പുറത്തിറക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍, മുന്‍ എംഎല്‍എ പികെ ഗുരുദാസന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അനിരുദ്ധന്‍ എന്നിവര്‍ക്കൊപ്പമാണ് മുകേഷ് സുവനീര്‍ പ്രകാശനത്തിനെത്തിയത്.
അതേസമയം ബദല്‍ സുവനീര്‍ ഇറക്കി യൂത്ത് കോണ്‍ഗ്രസ് മുകേഷിനെതിരെ പ്രതിഷേധവുമായി രംഗത്തത്തി. എം.മുകേഷ് എം.എല്‍.എ. ജനങ്ങളെ കബളിപ്പിച്ചതിന്റെയും വഞ്ചിച്ചതിന്റെയും ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കേരളത്തിലെ ഏറ്റവും പരാജിതനായ ജനപ്രതിനിധിയാണ് മുകേഷ്. ജനങ്ങളുടെ വിഷയങ്ങളില്‍നിന്ന് ഒളിച്ചോടിയ എം.എല്‍.എ.യെ പുകച്ചു പുറത്തുചാടിച്ചത് യൂത്ത് കോണ്‍ഗ്രസാണ്.
ജനങ്ങളെ വഞ്ചിച്ച് ഒരുവര്‍ഷം കഴിയുന്ന അവസരത്തില്‍ വികസന സുവനീര്‍ പുറത്തിറക്കിയത് അപഹാസ്യമാണ്. ജനങ്ങളുടെ മുഖത്തു നോക്കാനുള്ള സി.പി.എമ്മിന്റെ ലജ്ജയാണ് ഇതിനു പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനു പകരമായി ജനവഞ്ചനയുടെ ഒരുവര്‍ഷം എന്ന ബദല്‍ സുവനീര്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കി. ഡി.സി.സി.വൈസ് പ്രസിഡന്റ് സൂരജ് രവി പ്രതിഷേധ ധര്‍ണയും സുവനീര്‍ പ്രകാശനവും നടത്തി.
ദിലീപ് കുറ്റാരോപിതനെങ്കില്‍ മുകേഷ് കൂട്ടുപ്രതിയാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ പങ്ക് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments