ദുബായ് : ഭാര്യയെ വാട്ട്‌സ്ആപ്പിലൂടെ അവഹേളിച്ചയാളെ നാടുകടത്താന്‍ ഷാര്‍ജ ഫെഡറല്‍ അപ്പീല്‍ കോടതി വിധി. 54 വയസുള്ള അറബ് പൗരന്‍ ഭാര്യയുമായി വാക്കു തര്‍ക്കമുണ്ടാക്കി. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം വാട്ട്‌സ്ആപ്പിലൂടെ അവഹേളിക്കുന്ന ശകാര വര്‍ഷം തുടരുകയായിരുന്നു. 5000 ദിര്‍ഹം പിഴ ഈടാക്കാനാണ് ആദ്യം കോടതി വിധിച്ചിരുന്നത്. എന്നാല്‍ വിധിയെ എതിര്‍ത്ത പബ്ലിക് പ്രോസിക്യൂഷന്‍ രാജ്യത്തെ നിയമപ്രകാരം ഇയാളെ നാടുകടത്തണമെന്ന് വാദിക്കുകയായിരുന്നു.
അപ്പീല്‍ കോടതി ഇക്കാര്യം അംഗീകരിച്ചു. ദമ്പതിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും പിണക്കവുമെല്ലാം സംഭവിക്കുമെങ്കിലും അതിന്റെ പേരില്‍ അവഹേളിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകയും നിയമോപദേഷ്ഠാവുമായ ഇമാന്‍ ബിന്‍ സബ്ത് പറഞ്ഞു. സമൂഹത്തെയും കുഞ്ഞുങ്ങളുടെ ഭാവിയേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments