Latest NewsTechnology

അടിമുടി മാറ്റവുമായി വാട്സ് ആപ്പ്

അടിമുടി മാറ്റവുമായി വാട്സ് ആപ്പ്, ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വരാനിരിക്കുന്ന അപ്‌ഡേഷനിലൂടെയായിരിക്കും ഇത് ലഭ്യമാകുക. ഇത് കൂടാതെ മറ്റ് രണ്ട്സൗ കര്യങ്ങൾ കൂടി ആപ്ലിക്കേഷനിൽ പുതുതായി ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

വാട്സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സ്വൈപ് ചെയ്താൽ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ചിത്രങ്ങൾ ആൽബമായി ഒരുമിച്ച് അയക്കാം എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. ഒന്നിൽ കൂടുതൽ ചിത്രങ്ങൾ അയക്കാവുന്ന സൗകര്യമുണ്ടെങ്കിലും ഇത് ആൽബമായല്ല ലഭിക്കുക.അതിനാൽ വാട്സ് ആപ് നിങ്ങൾ അപ്ഡേറ്റ് ചെയ്താൽ അഞ്ച് ചിത്രങ്ങളിൽ കൂടുതൽ അയക്കുമ്പോൾ തന്നെ അത് ആൽബമായി മാറുന്നു.

ടെക്സ്റ്റ് ഫോർമാറ്റിനുള്ള സൗകര്യമാണ് വാട്സ് ആപ്പിലെ രണ്ടാമത്തെ പുതിയ മാറ്റം. ടെക്സ്റ്റിന് ഇറ്റാലിക്സും ബോൾഡുമാക്കി ഭംഗിയേകാമെന്നതിന് പുറമേ, എഴുതിയ വരികൾക്ക് മുകളിൽ കുത്തിവരയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി ടെക്സ്റ്റിൽ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോൾഡ് ചെയ്താൽ മതിയാകും. ഇതിനൊക്കെ പുറമെ വോയ്സ് കോളിനും വീഡിയോ കോളിനുമുള്ള രൂപകൽപ്പനയിലും വാട്സ് ആപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്ഡേറ്റ് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button