യു.എന്‍: സിംഗപ്പൂരിൽ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരനെ തൂക്കിലേറ്റി. പ്രഭാകരന് ശ്രീവിജയന്‍ എന്ന 24 കാരനെ തൂക്കിലേറ്റിയതായി സെന്‍ട്രല്‍ നാര്‍കോടിക് ബ്യൂറോയാണ് അറിയിച്ചത്. 2014 ൽ 22.24 ഗ്രാം ഡയമോര്‍ഫിൻ എന്ന മയക്കുമരുന്നുമായി സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഭാകരന് ശ്രീവിജയനെ പിടികൂടിയത്.
ഇതിന് മുൻപ് 2012 ഏപ്രിലില്‍ മലേഷ്യയിലെ വുഡ് ലാന്റ് ചെക്ക് പോയിന്റില്‍ വെച്ച് ഇയാളെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നും രണ്ട് പാക്കറ്റുകളിലായി മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകളും മറ്റും സിംഗപൂരിലെ ഉന്നത കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.
Post Your Comments