ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോള്‍ രണ്ട് വനിതാ സൈനികരും തെക്കന്‍ ഇസ്രയേലില്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇസ്രയേലി സൈന്യവും ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആജ് തക് റിപ്പോര്‍ട്ടു ചെയ്യുന്നു.
Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ല: സുപ്രീംകോടതി
ഇരുപത്തിരണ്ടുകാരിയായ ലെഫ്റ്റനന്റ് ഓര്‍ മോസസ്, ഇന്‍സ്‌പെക്ടര്‍ കിം ഡോക്രാക്കര്‍ എന്നിവര്‍ക്കാണ് ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഓര്‍ മോസസ് ഹോം ഫ്രണ്ട് കമാന്‍ഡിലും കിം ഡോക്രാക്കറിനെ ബോര്‍ഡര്‍ പൊലീസ് ഓഫീസിലുമാണ് നിയമിച്ചിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടക്കുമ്പോള്‍ ഇരുവരും ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിക്കിടെയാണ് ഇവരെ മരണം തേടിയെത്തിയതും. ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments