മനാമ: മൊബൈൽ കണക്ഷൻ ലഭിക്കാനായി ബഹ്റൈനിൽ ഇനി മുതൽ വിരലടയാളം കൂടി രേഖപ്പെടുത്തണം. മറ്റുള്ള രേഖകൾക്ക് പുറമെയാണ് വിരലടയാളം രേഖപ്പെടുത്തേണ്ടത്. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് ഇത് ബാധകമാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) അധികൃതർ അറിയിച്ചു. ഇനിമുതൽ ഒരു ഐ.ഡി ഉപയോഗിച്ച് എടുക്കാവുന്ന പ്രീപെയ്ഡ് കണക്ഷനുകളുടെ എണ്ണം 10 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിർദേശം നിലവിൽ വരുന്നതോടെ വ്യാജ രേഖകൾ സമർപ്പിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷനും ഉപകരണങ്ങളും വാങ്ങി തട്ടിപ്പ് നടത്തുന്ന പ്രവണത അവസാനിപ്പിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മൊബൈൽ സേവനദാതാക്കൾ വിരലടയാളം അടക്കമുള്ള രേഖകള്‍ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്നതിനാവശ്യമായ സംവിധാനമുണ്ടാക്കണമെന്നും കൂടാതെ ബോധവൽക്കരണം കൂടുതൽ ശക്തമാക്കണമെന്നും ‘ട്രാ’ നിർദേശിച്ചിട്ടുണ്ട്.
Post Your Comments