CricketLatest NewsIndiaNewsSports

കോലി ന്യൂയോര്‍ക്കിലാണ് അനുഷ്‌കയുമൊത്ത്‌

ന്യൂയോര്‍ക്ക്: ഇന്ത്യ ക്രിക്കറ്റ് ടീം നായകനു ഇതു ഒഴിവുകാലം. പുതിയ പരിശീലകനായ രവി ശാസ്ത്രിയുടെ ശിക്ഷണത്തിനു മുമ്പ് അനുഷ്‌കയുമൊത്ത്‌ ഒഴിവുകാലം ആസ്വദിക്കുകയാണ് കോലി. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയുടെ ഒപ്പം ന്യൂയോര്‍ക്കിലൂടെ നടക്കുന്ന കോലിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തന്നെ തരംഗമായി.

ന്യൂയോര്‍ക്കില്‍ ഷോപ്പിങ്ങിനിറങ്ങിയ കോലിയും അനുഷ്‌കയും ക്യാമറയുടെ മുന്നില്‍പെട്ടതാടെയാണ് ഇരുവരും ഒരുമിച്ച് അവധികാലം ആസ്വദിക്കുകയാണെന്ന് ആരാധകർ അറിഞ്ഞത്. വിന്‍ഡീസ് പര്യടനത്തിന് ശേഷം കോലി നേരെ ന്യൂയോര്‍ക്കിലേക്കാണ് വിമാനം കയറിയത്. അടുത്ത പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് യാത്ര തിരിക്കാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button