ശ്രീഗനഗര്‍: അമര്‍നാഥ് യാത്രക്കിടെ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലെന്ന് റിപ്പോര്‍ട്ടുകള്‍.പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും ഇയാൾ പാകിസ്ഥാനിൽ ഇരുന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നുമാണ് പുതിയ വാർത്തകൾ.ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ലഷ്കര്‍ ഇ-ത്വയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ്.ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി.
ഇന്ത്യയില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാട്ടിയിരുന്നു ആക്രമണമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുന്നതിന് മണിക്കൂറികള്‍ക്ക് മുന്‍പാണ് ലഷ്കര്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയ ഉത്തര്‍പ്രദേശുകാരന്‍ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments