Latest NewsKeralaNews

ദിലീപിനെ അറസ്റ്റ് ചെയ്‌ത സംഭവം; പ്രതികരണവുമായി പി.സി ജോർജ്

കോട്ടയം: നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി പി.സി ജോർജ് എം.എൽ.എ. പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഢാലോചന ഉണ്ടായതെന്നും ഈ സംഭവത്തിൽ കേരളത്തിലെ ജനങ്ങള്‍ ക്ഷമ പറയേണ്ടിവരുമെന്നും പി.സി ജോർജ് വ്യക്തമാക്കി.

ദിലീപിനെതിരെ തെളിവില്ലന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ പറഞ്ഞതാണ്. മാത്രവുമല്ല എത്രയോ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. അപ്പോഴൊന്നും ഇടപെടാത്ത ആളുകൾ നടിയെ ബലാത്സംഗം ചെയ്‌തപ്പോൾ ഇടപെടുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ദിലീപിനെ ബലിയാടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. രാഷ്ട്രീയ കളിയാണ് ദിലീപിന്റെ അറസ്റ്റ് എന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന നാണം കെട്ടവന്‍മാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button