CinemaLatest NewsMovie SongsEntertainmentKollywoodMovie Gossips

മഞ്ജിമ തമിഴ് യുവ നടനുമായി പ്രണയത്തില്‍ !!!

മലയാളസിനിമയില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി എത്തി. ഈ ചിത്രത്തിന്‍റെ വിജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ തമിഴിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. മഞ്ജിമ തമിഴ് യുവ നടനുമായ് പ്രണയത്തിലെന്നാണ് വാര്‍ത്തകള്‍.

ധനുഷിന്റെ അനുജനായി വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ വേഷമിട്ട ഋഷി കേശനുമായി മഞ്ജിമ മോഹന്‍ പ്രണയത്തിലാണെന്നാണ് തമിഴിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെയാണ് ഋഷികേശിന്റെ അരങ്ങേറ്റം. തുടര്‍ന്ന് റം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലയില്ല പട്ടധാരിയുടെ രണ്ടാം ഭാഗത്തിലും ഋഷികേശ് എത്തുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഋഷികേശ് ഇതുവരെ ചെയ്തിട്ടുള്ളൂ. എന്നാല്‍ ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ ചെയ്തിട്ടില്ല. നല്ല സുഹൃത്തുക്കളായ ഇവര്‍ പുറത്ത് കറങ്ങി നടക്കുന്നത് കണ്ട പാപ്പരാസികളാണ് ഇത് വാര്‍ത്തയാക്കിയത്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ, ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമ തമിഴ് സിനിമാ ലോകത്ത് എത്തിയത്. വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച സാത്രിയന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. ഉദയ് നിധിയ്ക്കൊപ്പമുള്ള ഇപ്പടൈ വെല്ലും എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button