തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി വിഷയത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നതായും ആ കണ്ടെത്തലുകളാണ് താന്‍ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍, കേരളത്തിലെ യുവാക്കള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ ഏര്‍പ്പെടാതിരിക്കണമെന്നും, സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതം മാറ്റം ആണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെ ഉണ്ടാകും. പക്ഷേ എന്തുകൊണ്ട് ക്രിസ്ത്യന്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. നേരത്തെ മത തീവ്രവാദത്തിന്റെ കാര്യത്തില്‍ ആര്.എസ്.എസിനെ ഐ.എസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments