ചൈന: നദിയിൽ മുങ്ങിത്താണ് മാലിന്യങ്ങൾ ശേഖരിക്കുന്ന ഒരു നായ ജനങ്ങൾക്കിടയിൽ കൗതുകമാകുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ചൈനയിലെ ജിയാൻഷു പ്രവിശ്യയിലെ ഗോൾഡൻ റിട്രീവൽ ഇനത്തിൽ പെട്ട നായയാണ് സുഹ്ഹു നദിയിൽ നിന്ന് മുടങ്ങാതെ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ഇവൻ ദിവസേന 20 മുതൽ 30 വരെ പ്ലാസ്റ്റിക് കുപ്പികളാണ് നദിയിൽ നിന്ന് ശേഖരിക്കുന്നത്. രണ്ടായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവൻ മുങ്ങിയെടുത്തതെന്ന് ചൈനീസ് പത്രമായ ”പീപ്പീൾസ് ഡെയിലി” റിപ്പോർട്ട് ചെയ്യുന്നു. നായയുടെ ഉടമ തന്നെയാണ് നദിയിൽ മുങ്ങിത്താഴാനും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനും പരിശീലനം നൽകിയത്.
Post Your Comments