കാസര്‍ഗോഡ്: ഭര്‍തൃമതിയായ യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവ ലോക്കല്‍ നേതാവിനെതിരെ സിപിഐ.(എം.) നടപടി. സി പി എം അനുഭാവി കുടുംബത്തിലെ യുവതിക്കാണ് നേതാവ് അശ്‌ളീല സന്ദേശം അയച്ചത്. തൃക്കരിപ്പൂരിലെ പി.എസ്.സി. കോച്ചിങ് സെന്ററിലെ അദ്ധ്യാപികയാണ് യുവതി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ആണ് ജോലി ചെയ്യുന്നത്.തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി.കെ. വിനോദാണ് വാട്സാപ്പ് വഴി അധ്യാപികക്ക് അശ്ലീല സന്ദേശമയച്ചത്.
യുവതിയുടെ പരാതി ബന്ധുക്കൾ പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തിന് കൈമാറി.ഇതോടെ പ്രശ്നം വിവാദമാകുകയും കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിൽ വിവരം എത്തുകയുമായിരുന്നു.വിനോദിനെതിരെ നടപടിയെടുക്കാന്‍ മേല്‍കമ്മിറ്റി തീരുമാനിച്ചിരുന്നുവെങ്കിലും പ്രാദേശിക ഘടകം പ്രശ്നം ഒതുക്കി തീര്‍ക്കാൻ നോക്കിയതായി ആരോപണമുണ്ട്.
തുടർന്ന് യുവാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പാർട്ടി നടപടിയെടുക്കാൻ നിര്ബന്ധിതമാകുകയായിരുന്നു.പാര്‍ട്ടിയുടെ യശസ്സിന് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയതിന് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും വിനോദിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി സിപിഐ.(എം.) തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അറിയിച്ചു.
Post Your Comments