
മലപ്പുറം: സംസ്ഥാനത്ത് 2000 ത്തിലധികം സ്ത്രീകള്‍ക്ക് ലൈംഗികതയുള്ള അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന യുവാവ് വലയിലായി, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം മഞ്ചേരി സ്വദേശി സനോജാണ് പൊലീസ് പിടിയിലായത്. സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകള്‍ക്കാണ് ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നത്.
Read Also : കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും താനൂര്‍ സിഐ പി പ്രമോദ് പറഞ്ഞു.
Post Your Comments