യുഎസ് : വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സ്വകാര്യ മെസേജുകൾ ഗൂഗിൾ ചോർത്തുന്നുണ്ടെന്ന് പരാതി ലഭിച്ചിരിക്കുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നൽകിയിരിക്കുന്നത്. വാട്‌സാപ്പ് ആക്‌സസ് ഫെസ്ബുക്കിന് നൽകിയതായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
2015 ൽ ഗൂഗിൾ ഫെയ്‌സ്ബുക്കുമായി കരാർ ഒപ്പിട്ടിരുന്നു. ഈ കരാറിൽ അമേരിക്കയിലെ ലക്ഷക്കണക്കിന് വാട്‌സാപ്പ് ഉപയോക്താക്കളുടെ എൻ്-ടു-എന്റ് എൻ്ക്രിപ്റ്റഡ് മെസേജ്, വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ ആക്‌സസ് ഫേസ്ബുക്കിന് നൽകി എന്നാണ് പരാതിയിൽ വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച തെളിവുകളും പരാതിക്കാർ നൽകി.
ഉപയോക്താക്കളുടെ സ്വകാര്യത എന്ന മൗലികാവകാശത്തെ തികച്ചും അവഗണിച്ചുകൊണ്ടാണ് കമ്പനി ലാഭം പറ്റുന്നതെന്ന് പരാതിയിൽ പറയുന്നു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഗൂഗിൾ വീഴ്ച വരുത്തുന്നണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യത സൂക്ഷിക്കാൻ പറ്റാത്ത ഗൂഗിൾ എപ്രകാരമാണ് ഉപയോക്തളുടെ മറ്റ് വിവരങ്ങൾ സംരക്ഷിക്കുക എന്നാണ് പരാതിക്കാരുടെ സംശയം.
Post Your Comments