Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaMobile PhoneTechnology

ഓഗസ്റ്റിൽ വാട്​സ്​ആപ്പ്​ ഇന്ത്യയിൽ നിരോധിച്ചത്​ 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ: കാരണമിത്

ഓഗസ്റ്റ് മാസം വാട്ട്‌സ്ആപ്പ് 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. കംപ്ലയിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്‌ഫോമിന് കഴിഞ്ഞ മാസം മാത്രം ലഭിച്ചത് 420 ലധികം പരാതികളാണ്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷൻ ഓഗസ്റ്റിൽ 20,70,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി ചൊവ്വാഴ്ച പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫോൺ നമ്പറിന് മുമ്പ് സൂചിപ്പിച്ചിരിക്കുന്ന +91 കോഡ് വഴിയാണ് ഇവയെല്ലാം ഇന്ത്യൻ അക്കൗണ്ടുകൾ ആണെന്ന് തിരിച്ചറിഞ്ഞതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read:6 വയസുകാരിയായ മകളെയും കൂട്ടി കാമുകനൊപ്പം മുങ്ങി: കോടതിയിലെത്തിയപ്പോൾ മകളുടെ ആവശ്യമിങ്ങനെ

ഇത്തരത്തിലുള്ള 95 ശതമാനം അക്കൗണ്ട് ബാനുകളും സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്ന് കമ്പനി വ്യക്തമാക്കി. ആഗോള പ്രതിമാസ ശരാശരി 8 ദശലക്ഷം അക്കൗണ്ടുകൾ നിരോധിക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുന്നുവെന്ന് വാട്ട്‌സ്ആപ്പ് കൂട്ടിച്ചേർക്കുന്നു. അനധികൃതമായി ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിങ്​ ഉപയോഗിച്ചതിനാലാണ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഇവർ വ്യക്തമാക്കുന്നു. ജൂൺ 16 നും ജൂലായ് 31 നും ഇടയിൽ 594 പരാതികളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ 30 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു.

ദുരുപയോഗം തടയുന്നതിൽ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്​ മെസേജിങ് സേവനങ്ങളിൽ ഏറ്റവും മുൻപിലാണ് വാട്ട്‌സ്ആപ്പ്. അക്കൗണ്ടുകളിൽ നിന്നുള്ള പെരുമാറ്റ സിഗ്നലുകൾക്ക് പുറമേ, ഉപയോക്തൃ റിപ്പോർട്ടുകൾ, പ്രൊഫൈൽ ഫോട്ടോകൾ, ഗ്രൂപ്പ് ഫോട്ടോകൾ, വിവരണങ്ങൾ, കൂടാതെ അതിന്റെ പ്ലാറ്റ്ഫോമിലെ ദുരുപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നൂതന AI ഉപകരണങ്ങളും വിഭവങ്ങളും ഉൾപ്പെടെ ലഭ്യമായ എൻക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. പുതിയ ​െഎ.ടി നിയമപ്രകാരം വാട്​സ്​ആപ്പ്​ പുറത്തുവിടുന്ന മൂന്നാമത്തെ സുതാര്യ റിപ്പോർട്ട് ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button