
ചെന്നൈ : ലൈംഗിക ചാറ്റുകൾക്കായി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തു ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പരാതി. ചെന്നൈ സ്വദേശിനിയാണ് കന്യാകുമാരി സ്വദേശിയായ ആൺകുട്ടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പതിനേഴുകാരനായ പ്രതിയെ പൊലീസ് പിടികൂടി
ഇൻസ്റ്റാഗ്രാം വഴിയാണ് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയത്. അശ്ലീല ചിത്രങ്ങളും നഗ്ന ഫോട്ടോകളും അയച്ചുനൽകാൻ തുടങ്ങിയതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇത് നീക്കിയില്ലെങ്കിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. ആൺകുട്ടി അയച്ചുനൽകിയ അശ്ലീല സന്ദേശങ്ങളും പൊലീസിന് കൈമാറി.
പ്രതിയുടെ വിശദാംശങ്ങൾക്കായി പോലീസ് ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെടുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് ഇയാളെ കണ്ടെത്തിയത്. അതേസമയം ആൺകുട്ടി മുമ്പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇയാളെ മുന്നിയിപ്പ് നൽകി വിട്ടയച്ചതായിരുന്നു. എന്നാൽ പുതിയ പരാതി വന്നതോടെ പൊലീസ് ഇയാളെ ചെന്നൈയിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
Post Your Comments