തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോഴിക്കടകൾ അടച്ചിട്ട് പ്രതിഷേധം. ഇറച്ചിക്കോഴി 87 രൂപയ്ക്ക് വിൽക്കണമെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ചാണ് സമരം. ഓൾ കേരള പൗൾട്രി ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുക. 87 രൂപയ്ക്ക് കോഴി വിൽക്കാനാകില്ലെന്ന് അസോസിയേഷൻ അറിയിച്ചു.
ഓൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനും ഇറച്ചിക്കോഴി കൂടിയ വിലയ്ക്കു വിൽക്കുന്നതിനെതിരെ നടപടി എടുത്താൽ കടയടച്ച് പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴി വില കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ഏകപക്ഷീയമാണ്. 87 രൂപയ്ക്ക് ഇറച്ചിക്കോഴി വിൽപന നടത്താനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഉത്പാദക ചെലവ് പരിഗണിക്കാതെയാണ് സർക്കാർ തീരുമാനം എന്നും അസോസിയേഷൻ ആരോപിച്ചു.
തിങ്കളാഴ്ച മുതൽ ഇറച്ചിക്കോഴിയുടെ വില്പന വില 87 രൂപയായിരിക്കുമെന്നു ധനമന്ത്രി അറിയിച്ചിരുന്നു. കോഴി കിലോയ്ക്ക് 87 രൂപയിൽ കൂട്ടി സംസ്ഥാനത്തു വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കച്ചവടക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments