ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നുമുള്ള വിമർശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍. വിജയം സ്വന്തമാക്കിയ ശേഷം ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയെ തങ്ങൾ വെല്ലുവിളിച്ചിരുന്നു. എന്നാൽ തങ്ങളോടൊപ്പം കളിക്കാൻ ഇന്ത്യ തയ്യാറായില്ല എന്നും ഷഹരിയാർ ഖാൻ വ്യക്തമാക്കി.
നേരത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് ഇന്ത്യ 180 റണ്‍സിന് തോറ്റിരുന്നു. അതിന് പിന്നാലെ പാകിസ്ഥാനിലേക്ക് പരമ്പരക്കായി ഇന്ത്യന്‍ ടീമിനെ അവര്‍ ക്ഷണിച്ചിരുന്നെങ്കിലും തീവ്രവാദവും കളിയും ഒരുമിച്ച് കൊണ്ട് പോകാനാകില്ല എന്ന് ഇന്ത്യ പാകിസ്ഥാനെ അറിക്കുകയായിരുന്നു.
Post Your Comments