Latest NewsNewsIndia

പാകിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിന്നലാക്രമണം ഒരു സന്ദേശമാണ്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടക്കേണ്ടി വന്നാൽ ആകാശം വഴിയോ ഭൂമി വഴിയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുകയാണ്. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് അവരുടെ നീക്കം. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കം. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ വാദത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button