Latest NewsKeralaNews

ധര്‍മ്മജനെ പോലീസ് വിളിപ്പിച്ചതിനു പിന്നിലെ കാരണം ഇതാണ്

കൊച്ചി : കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. ഇപ്പോൾ മിമിക്രി താരവും സിനിമ നടനും ആയ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് മൊഴിയെടുക്കുകയാണ്. ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഡിവൈഎസ്പി വിളിച്ചിട്ടാണ് പോലീസ് ക്ലബ്ബില്‍ എത്തിയത് എന്നാണ്.

കേസിൽ പോലീസിനു നിർണായകമായ വിവരങ്ങൾ ലഭിച്ചതുകൊണ്ടാണ് പുതിയ മൊഴിയെടുക്കൽ എന്നാണ് സൂചന. യുവ നടനുമായി ബന്ധപ്പെട്ട ചില വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ധര്‍മജനെ വിളിപ്പിച്ചത് എന്നത് സംബന്ധിച്ച കൃത്യമായി വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി എടുക്കാന്‍ വേണ്ടിയാണ് ധര്‍മജനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ധര്‍മജന്‍ കേസുമായി എന്ത് ബന്ധമാണെന്ന് ഇപ്പോൾ വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിൽ പോലീസ് പിടിയിലുള്ള സുനിയും ധര്‍മജനും തമ്മിലുള്ള ചിത്രം പോലീസിനു ലഭിച്ചു. ഇതിനെ പറ്റിയുള്ള വിവരങ്ങൾ അറിയാനാണ് ധര്‍മജനെ വിളിപ്പിച്ചത് എന്നാണ് സൂചന.
പെട്ടെന്ന് അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആലുവ റൂറല്‍ എസ്പി പറഞ്ഞു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പോലീസിന് മറുപടി പറയാന്‍ ആകില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button