Latest NewsGeneralKeralaNews

പിണറായി സര്‍ക്കാർ ഇരകള്‍ക്കൊപ്പം എം.എം മണി

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം എം മണി രംഗത്ത്. സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചുവെന്ന് മന്ത്രി എം എം മണി. നിലവിലുള്ള പോലീസ് അന്വേഷണം ശക്തമായ നിലയിലാണ്. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശക്തമായ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്നും മണി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതായിരുന്നു. പോലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലും പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെ വേട്ടക്കാര്‍ക്കൊപ്പമല്ല ഇരകള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button