ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ തല്‍ക്കാലത്തേക്ക് സിനിമയിലേക്കില്ലെന്ന് വ്യക്തമാക്കിയ ലിസി പുതിയൊരു സംരഭവുമായി എത്തിയിരിക്കുകയാണ്. സിനിമയുടെ അഭിനയ മേഖലയില്‍ നിന്നും വിട്ട് നില്ക്കുന്ന ലിസി എന്നാല്‍ സിനിമയുടെ മറ്റൊരു മേഖലയില്‍ സജീവമാകാന്‍ തയ്യാറാവുകയാണ്.
തന്റെ സ്വപ്നമായിരുന്ന ഡബ്ബിങ് സ്റ്റുഡിയോയുമായാണ് ലിസി എത്തിയിരിക്കുന്നത്. ചെന്നൈയില്‍ ആരംഭിക്കുന്ന ലിസിയുടെ സ്റ്റുഡിയോയ്ക്ക് പൂര്‍ണ്ണ പിന്തുണ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത നടന് കമല്‍ ഹാസന് അറിയിച്ചു. ലിസിയുമായി ബന്ധം വേര്‍പിരിഞ്ഞിരിക്കുകയാണെങ്കിലും അവരുടെ പുതിയ പദ്ധതിയ്ക്ക് ആശംസകളുമായി പ്രിയദര്ശന് രംഗത്തെത്തി. ഫേസ്ബുക്കിലുടെയായിരുന്നു പ്രിയദര്ശന് ലിസിക്ക് ആശംസയറിയിച്ചത്.
റസൂല്‍ പൂക്കൂട്ടിയും സംവിധായകന് വി എസ് രവി കുമാറും പരിപാടിയില്‍ പങ്കെടുത്തു. തന്റെ ഡബ്ബിങ് സ്റ്റുഡിയോയുടെ നിര്മാണത്തിന്െ ആദ്യ ഘട്ടം മുതല്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് റസൂല്‍ പൂക്കുട്ടിയായിരുന്നുവെന്നും ലിസി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
Post Your Comments