Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

പ്രിയദര്‍ശന്‍ വിവേക് അഗ്നിഹോത്രിയോടൊപ്പം ഒന്നിക്കുന്ന: ‘വണ്‍ നേഷന്‍’ ഒരുങ്ങുന്നു

മുംബൈ: സംവിധായകന്‍ പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി എന്നിവർ ഉൾപ്പെടെ ആറ് സംവിധായകര്‍ ഒന്നിക്കുന്ന ‘വണ്‍ നേഷന്‍’ എന്ന സീരിസ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ സംവദയാകൻ വിവേക് അഗ്നിഹോത്രിയാണ് ചിത്രം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

‘വിഷ്ണു വര്‍ദ്ധന്‍ ഇന്ദുരിയും ഹിതേഷ് തക്കറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ചേര്‍ന്ന്, ഇന്ത്യയെ ‘വണ്‍ നേഷന്‍’ ആയി നിലനിര്‍ത്താന്‍ 100 വര്‍ഷക്കാലം തങ്ങളുടെ ജീവിതം സമര്‍പ്പിച്ച, വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകള്‍ പറയും’, വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ കുറിച്ചു.

മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കളായി സംഘപരിവാര്‍ ചിത്രീകരിക്കുന്നു: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
‘കശ്മീര്‍ ഫയല്‍സ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. പ്രിയദര്‍ശനെയും വിവേക് അഗ്നിഹോത്രിയെയും കൂടാതെ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ എന്നിവരാണ് ചിത്രത്തിൽ സഹകരിക്കുന്ന മറ്റ് സംവിധായകര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button