തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങൾ കണ്ടു പോലീസ് പോലും ഞെട്ടി.ദൃശ്യത്തില്‍ സമാനതകളില്ലാത്ത ലൈംഗിക പീഡനം. സുനി നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പോലീസ് പറയുന്നു.ആക്രമണം നടന്ന ദിവസം ഋതുമതിയായ അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.
രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ദൃശ്യം. ഞായറാഴ്ച പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്തനിലപാടുകളാണെന്നാണ് വിവരം.
ചെറിയ വീഴ്ചപോലും പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസത്തിൽ നാദിർഷാ ചോദ്യം ചെയ്യലിൽ മണിക്കൂറുകളോളം മൗനമായി ഇരുന്നതായി പറയുന്നു.ഇതിനിടെ, പള്‍സര്‍ സുനിക്ക് ജയിലിലെ പോലീസുകാരന് വഴി ഫോണ്‍ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോണ്‍വിളികള്‍ നിരീക്ഷിക്കാന്‍ പോലീസ് മനപ്പൂര്‍വമൊരുക്കിയ കെണിയായിരുന്നു ഇതെന്നും വാർത്തകൾ ഉണ്ട്.
Post Your Comments