ദുബായ് : വൈദ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ്. ഇതിന്റെ ഭാഗമായി 12 സ്വകാര്യ ആശുപതികൾ കൂടി ദുബായ് നഗരത്തിൽ വരുന്നു. 875 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് പുതിയ 12 ആശുപത്രികളിലായി ഒരുങ്ങുന്നത്. 2020 ആകുന്നതോടെ ദുബൈയിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആക്കി ഉയർത്തുമെന്ന് ദുബായ് ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.
26 ആശുപത്രികള്‍, 4 വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍, 34 ഏകദിന ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍, 1624 സ്പെഷ്യലൈസ്ഡ്-ജനറല്‍ മെഡിക്കല്‍ കോംപ്ലക്സുകള്‍, 82ദന്താശുപത്രികള്‍, 868 ഫാര്‍മസികള്‍, ലബോറട്ടറികള്‍, ഹൗസ് നഴ്സിങ് സൗകര്യങ്ങള്‍ എന്നിവയുമായി ആരോഗ്യരംഗത്ത് വൻ വികസനമാണ് ദുബായ് ആരോഗ്യ അതോറിറ്റി ലക്ഷം വയ്ക്കുന്നത്. മെഡിക്കല്‍ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ നിയന്ത്രണവകുപ്പ് ഡയറക്ടര്‍ ഡോ മാര്‍വന്‍ അല്‍മുള്ള പറഞ്ഞു.
Post Your Comments