KeralaLatest News

കേരളത്തില്‍ പുതിയ രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് കൂടി കേന്ദ്രസര്‍ക്കാര്‍ അനുമതി.

തിരുവനന്തപുരം: കേരളത്തില്‍ പാസ്‌പോര്‍ട്ട് സേവനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രങ്ങളായിട്ടാകും ഇവ ആരംഭിക്കുക. തപാല്‍ വകുപ്പുമായി സഹകരിച്ചാകും ഇവയുടെ പ്രവര്‍ത്തനം. ചെങ്ങന്നൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമായാണ് കേന്ദ്രം ഇവയ്ക്ക് അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button