Latest NewsIndiaInternational

ഇന്ത്യക്ക് സ്വതന്ത്രമായ ഒരു വിദേശ നയമുണ്ട്, ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ല: ഇമ്രാൻ ഖാൻ

കശ്മീർ വിഷയത്തിലും, ഇന്ത്യയിലെ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിലുമാണ് തനിക്ക് നിരാശയുളളതെന്നും ഇമ്രാൻ

ഇസ്ലാമാബാദ്: ഒരു സൂപ്പർ പവറിനും ഇന്ത്യയെ തൊടാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്ക, ഇമ്രാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്‌ നടത്തിയ പ്രസ്താവനക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോകത്തിലെ ഒരു സൂപ്പർ പവറിനും ഇന്ത്യക്ക് മുമ്പിൽ നിബന്ധനകൾ വെക്കാൻ സാധിക്കില്ല. സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യക്ക് സ്വതന്ത്ര്യമായ ഒരു വിദേശ നയമുണ്ട്. ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ലെന്നും ഇമ്രാൻ ഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കശ്മീർ വിഷയത്തിലും, ഇന്ത്യയിലെ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിലുമാണ് തനിക്ക് നിരാശയുളളതെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇന്ത്യൻ ഭരണത്തെ പ്രശംസിച്ചുകൊണ്ട് ഇമ്രാൻ ഖാൻ സംസാരിച്ചത്. അതേസമയം, തനിക്കെതിരെയുള്ള നീക്കത്തിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് പാക്കിസ്ഥാനിൽ അവിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.

ഞായറാഴ്ച രാജ്യത്ത് നിലവിൽ വരാൻ പോകുന്ന ഇറക്കുമതി ചെയ്ത സർക്കാരിനെ അം​ഗീകരിക്കില്ലെന്നും ഇമ്രാൻ വ്യക്തമാക്കി. പാക്കിസ്ഥാനിൽ കുതിരക്കച്ചവടം നടക്കുന്നുണ്ട്. എംഎൽഎമാരെ ആടുകളെപ്പോലെ വിൽക്കുകയാണ്. ബനാന റിപ്പബ്ലിക്കുകളിൽ പോലും കാണാത്ത ഒന്നാണിത്. മാധ്യമങ്ങൾക്ക് ഒരു നാണക്കേടുമുണ്ടായില്ല. അവർ സർക്കാരിന്റെ വീഴ്ചയിൽ ആഘോഷിക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു. ഇതിനിടെ ,ദേശീയ അസംബ്ലി പിരിച്ചുവിട്ട പാക് പ്രസിഡന്റ് ഡോ. ആരിഫ് ആൽവിയുടെ നടപടി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അവിശ്വാസപ്രമേയം നേരിടാതെ ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങാനായിരുന്നു ഇമ്രാന്റെ തീരുമാനം. ശനിയാഴ്ച രാവിലെ 9ന്, സഭ വിളിച്ചു ചേർത്ത് അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാൻ സ്പീക്കറോട് കോടതി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button