Latest NewsCinemaMovie SongsEntertainmentKollywood

സു​ധ കൊ​ങ്കാ​രയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മാധവ് അല്ല!!

സം​വി​ധാ​യി​ക സു​ധ കൊ​ങ്കാ​ര ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകനാകുന്നു. ബോ​ക്സ് ഓ​ഫീ​സി​ലും അ​വാ​ർ​ഡ് നി​ശ​ക​ളി​ലും താ​ര​മാ​യി മാ​റി​യ ഇ​രു​ദി സു​ട്രു​വി​നുശേ​ഷം സു​ധ കൊ​ങ്കാ​ര സംവിധാനം ചെയുന്ന ചിത്രമാണ്‌ ഇത്. സി​ങ്കം 3ക്കു ശേ​ഷം മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ തേ​ടി​ക്കൊ​ണ്ടി​രു​ന്ന സൂ​ര്യ​യെ സു​ധ കൊ​ങ്കാ​ര​യു​ടെ തി​ര​ക്ക​ഥ ആ​ക​ർ​ഷി​ച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂ​ര്യ​യു​ടെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ 2ഡി ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​ദി സു​ട്രു പോ​ലെ ചി​ത്രം സ്പോ​ർ​ട്സ് സ്റ്റോ​റി​യാ​കി​ല്ലെ​ന്നാ​ണു സൂച​ന. വെ​ങ്കി​ടേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന താ​നാ സേ​ർ​ന്ത​കൂ​ട്ടം എ​ന്ന ചി​ത്ര​മാ​ണു സൂ​ര്യ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം.

സെ​ൽ​വ​രാ​ഘ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലും സൂ​ര്യ കരാര്‍ ആയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button