CinemaMollywoodLatest NewsMovie SongsEntertainment

ഒടിയന്‍ മാണിക്കനെക്കുറിച്ച് മോഹന്‍ലാല്‍ (വീഡിയോ)

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് സസ്പെന്‍സ് നിറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.

ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ തിങ്കളാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് ഇറങ്ങുകയാണ്. ഇതിന് മുന്നോടിയായിയാണ് ഞായറാഴ്ച രാത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒടിയന്‍ മാണിക്കനെക്കുറിച്ചുള്ള ചെറിയ സൂചനകള്‍ നല്‍കുകയും ചെയ്തു. ഇരുട്ടില്‍ പുതച്ച് ഒരു നിഴല്‍രൂപം പോലെയായിരുന്നു ലാലിന്റെ വരവ്. എന്നിട്ട് മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു:.

”ഞാന്‍ ഒടിയന്‍. അല്ല. ഒടിയന്‍ മാണിക്കന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തിയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍വെളിച്ചത്തിലാവുന്നതല്ലെ അതിന്റെ ഭംഗി. നാളെ രാവിലെ പതിനൊന്ന് മണിക്ക് കാണാം.’

ഇരുട്ടിന്റെ മറപറ്റി വന്ന കഥാപാത്രം പൊട്ടിച്ചിരിച്ചുകൊണ്ട് പിന്‍വാങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button