Latest NewsKeralaNews

കാവ്യയുടെ അമ്മ ഉൾപ്പെടെ 3 പേരെ ചോദ്യം ചെയ്യും: ചോദ്യം ചെയ്യൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മൊഴിയുടെയും ഫോൺ രേഖകളുടെ ശാസ്ത്രീയമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ കാവ്യയുടെ അമ്മയെയും ദിലീപിനെയും നാദിർഷായെയും പോലീസ് ചോദ്യം ചെയ്യും.ജയിലില്‍ നിന്നും പള്‍സര്‍ സുനി ആദ്യം വിളിച്ചത് നാദിര്‍ഷായെ ആണെന്നും മൂന്നു തവണ വിളിച്ചിട്ടുണ്ടെന്നും ഒരു കോൾ 8 മിനിറ്റ് നീണ്ടെന്നും പോലീസ് പറയുന്നു. മൂവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ദിലീപിന് പൾസർ സുനിയെ അറിയില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ ഒരു സിനിമാ ലൊക്കേഷനിൽ സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോ വെളിയിൽ വന്നിരുന്നു.ജയിലില്‍ വച്ച്‌ പള്‍സര്‍ സുനി ബന്ധപ്പെട്ടവരില്‍ ദിലീപും നാദിര്‍ഷയും അപ്പുണ്ണിയുമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് വാർത്തകൾ. അപ്പുണ്ണിയെ ചോദ്യം ചെയ്തതിലും നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button