Latest NewsNewsInternational

വർഷങ്ങൾക്ക് മുൻപ് ഹൃദയം മാറ്റിവച്ചു; കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തെ പുല്‍കി

വാഷിംഗ്ടണ്‍: ഹൃദ്രോഗത്തിൽ നിന്ന് രക്ഷനേടിയ യുവതി കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മരണത്തിന് കീഴടങ്ങി. അമേരിക്കക്കാരിയായ മെഗന്‍ ജോണ്‍സനാണ് ഈ ദുര്‍വിധി. 2010 ലാണ് കടുത്ത ഹൃദ്രോഗത്തെ തുടർന്ന് മെഗന്റെ ഹൃദയം മാറ്റിവെച്ചത്. മകള്‍ ജനിച്ച ശേഷവും മെഗന്റെ ഹൃദയം സുഗമമായി പ്രവർത്തിക്കുന്നതായി കുഞ്ഞിന്റെ ചിത്രത്തോടൊപ്പം ഭര്‍ത്താവ് നഥാന്‍ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് ഇവരുടെ മകൾ ഈലി കേറ്റ് ജനിച്ചത്.കുഞ്ഞിനെ മെഗന്‍ താലോലിക്കുകയും പാലൂട്ടുകയും ചെയ്തു.11 മണിയോടെ മെഗാന്‍ വിടപറയുകയും ചെയ്തു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മെഗാന്‍ ഗര്‍ഭം ധരിക്കുന്നതിന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button