ദുബായ്: ദുബായിൽ ഗതാഗതലംഘനത്തിനുള്ള പിഴയിൽ വൻ ഇളവ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. 2016 ൽ നടന്ന ഗതാഗതനിയമലംഘനത്തിനാണ് പിഴയിൽ കിഴിവ് നൽകിയിരിക്കുന്നതെന്നും 2017ൽ നടന്ന ലംഘനങ്ങൾക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. 50% കിഴിവാണു നൽകിയിരിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ ഈ വർഷം അവസാനം വരെ പിഴയടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസ് ട്രാഫിക് ഡിപ്പാർട്മെന്റ്, പോലീസ് സ്റ്റേഷൻ, വെഹിക്കിൾ രജിസ്‌ട്രേഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ പിഴയടയ്ക്കാം.
Post Your Comments