Latest NewsUAENewsInternationalGulf

ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനലേലം: അറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. 7000 ദിർഹത്തിൽ കൂടുതൽ പിഴ ലഭിച്ചവർ ഉടൻ പിഴ അടച്ചില്ലെങ്കിൽ ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും 3 മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Read Also: വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി

പണമില്ലെന്ന കാരണം പറഞ്ഞ് പിഴ അടക്കാത്തവർക്ക് 5 ബാങ്കുകളിൽ നിന്ന് വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, മഷ്‌റഖ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവർക്ക് ഒരു വർഷത്തെ കാലാവധിയിൽ പലിശ രഹിത വായ്പ ലഭിക്കും. പിഴ ചുമത്തി 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് ലഭിക്കുന്നതാണ്.

Read Also: ഹിജാബിനായി പ്രതിഷേധിച്ച പെണ്‍കുട്ടി അല്പവസ്ത്രധാരിയായി നടക്കുന്നു: വാട്സാപ്പുകളിൽ പ്രചരിക്കുന്ന വീഡിയോ യുവ നടിയുടേത്!

shortlink

Related Articles

Post Your Comments

Related Articles


Back to top button