KeralaCinemaMollywoodLatest NewsMovie SongsNewsEntertainment

കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ റെയ്ഡ്

കൊച്ചിയില്‍ ചലച്ചിത്ര നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിലാണ് പോലീസ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ ആയിരുന്നു പരിശോധന. പണമിടപാടുകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച പ്രതി സുനില്‍ കുമാര്‍ ജയില്‍ നിന്നും ദിലീപിന് എഴുതിയ കത്തില്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുമുണ്ട്. ഇതിനുശേഷമാണ് ഒളിവില്‍ പോയതും പിന്നീട് പോലീസിന്റെ പിടിയിലായതും. എന്നാല്‍, കടയുടെ പേര് കത്തില്‍ സൂചിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ച്‌ സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കാവ്യയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്.

ദിലീപിനോട് പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരുടെ മൊഴിയിലും കാക്കനാട്ടെ സ്ഥാപനത്തെ പറ്റി സൂചനയുള്ളതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തിരുന്നു. കൂടാതെ ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞതനുസരിച്ചു കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന മാഡത്തെകുറിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button