
കൊച്ചി: യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസ്. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. സംഘാടകര്‍ക്കെതിരേ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേതാക്കളുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. പക്ഷെ തുടരന്വേഷണത്തില്‍ നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും. പിസിസിയാണ് യാത്ര സംഘടിപ്പിച്ചത്.
നേരത്തെ, കെ എം ആര് എലിനു ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സ്റ്റേഷന് കണ്ട്രോളര്മാര് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്. ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആര്‍എല്‍ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവര്‍ത്തകര്‍ സുരക്ഷാ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു.
Post Your Comments