തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം. ഓഗസ്റ്റ് ഒന്നിന് ഹാജരാകാൻ ലോകായുക്ത നോട്ടീസ് നൽകി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരിക്കെ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 4 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ജേക്കബ് തോമസിനെ കൂടാതെ തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെല്‍ട്രോണ്‍ മനേജിംഗ് ഡയറക്ടര്‍, സിഡ്കോ എന്നിങ്ങനെ 6 പേര്‍ക്കെതിരെയും ആരോപണമുണ്ട്.
Post Your Comments