Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഡ്രെഡ്ജർ അഴിമതിക്കേസ് : സത്യം ജയിച്ചു, നൂറ് ശതമാനവും തെറ്റായ ഒരു കേസായിരുന്നു ഇത്: പ്രതികരിച്ച് ജേക്കബ് തോമസ്

കൊച്ചി : ഡ്രെഡ്‌ജർ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടയിൽ പ്രതികരിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. സത്യം ജയിച്ചെന്നും നൂറ് ശതമാനവും തെറ്റായ ഒരു കേസായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇതേ രീതിയിലുള്ള അവസ്ഥയാണ് സമീർ വാങ്കെഡെ ഇപ്പോൾ മുംബയിൽ നേരിടുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കെതിരെ നിലപാടെടുത്തവർക്കെല്ലാം വേണ്ടിയായിരുന്നു എന്റെ പോരാട്ടം. അതിന്റെ പേരിലാണ് എനിക്ക് ഒരു വർഷം സസ്‌പെൻഷനിൽ നിൽക്കേണ്ടി വന്നത്. ഇപ്പോൾ പെൻഷൻ നിഷേധിക്കുന്ന അവസ്ഥയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Read Also  :  ഹോളിഡേ ഹോമുകൾക്കായുള്ള ഏറ്റവും മികച്ച നഗരങ്ങൾ: പട്ടികയിൽ ഇടംനേടി അബുദാബിയും ദുബായിയും

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെജഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയെന്നും ഇതില്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഈ റിപ്പോര്‍ട്ട് മുന്‍പ് സര്‍ക്കാര്‍ തള്ളിയതായിരുന്നു. ഇതേ ആരോപണങ്ങള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാൽ, സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെ 2019 ജൂലായിലാണ് റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണമുണ്ടായതും എഫ്‌ഐആര്‍ സമര്‍പ്പിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button